ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

car

ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറോടിച്ചിരുന്ന സ്ത്രീ ഉടൻ വാഹനം നിർത്തി പുറത്തിറങ്ങിയതിനാൽ ആളപായൊന്നുമുണ്ടായില്ല. കണിച്ചുകുളങ്ങര-ചെത്തി റോഡിൽ പടവൂർ ജംഗ്ഷന് സമീപം ഇന്നലെയാണ് സംഭവം. പട്ടണക്കാട് വിഘ്‌നേശ്വരന്റെ കാറാണ് കത്തിനശിച്ചത്. 

കാർ ഓടിച്ചിരുന്ന ഇന്ദിര(64) കുടുംബവീട്ടിൽ നിന്നും മടങ്ങുന്ന വഴി മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടതോടെ വണ്ടി നിർത്തി ഇറങ്ങുകയായിരുന്നു. പിന്നാലെ തീ ആളിപ്പടർന്ന് കാർ പൂർണമായും കത്തിനശിച്ചു. 10 വർഷം പഴക്കമുള്ളതാണ് കാർ.
 

Share this story