മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസ്; ഷാജൻ സ്‌കറിയക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

shajan

മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്‌കറിയക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നിലമ്പൂർ പോലീസെടുത്ത കേസിലാണ് ജാമ്യം. കേസിൽ ഈ മാസം 17ന് ഷാജൻ സ്‌കറിയ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. 

പോലീസിന്റെ വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന പരാതിയിലും ഷാജനെതിരെ കേസെടുത്തിട്ടുണ്ട്. പിവി അൻവർ എംഎൽഎയാണ് പരാതി നൽകിയത്.
 

Share this story