മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതി കണ്ണൂരിൽ പിടിയിൽ
Wed, 8 Feb 2023

മലപ്പുറം മഞ്ചേരിയിൽ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീനാണ്(28) അറസ്റ്റിലായത്. കണ്ണൂർ പഴയങ്ങാടിയിൽ നിന്നാണ് മഞ്ചേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അടുത്തിടെ കണ്ണൂരിൽ റിഷാദ് എത്തിയെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്
കേസിലെ ഒന്നാം പ്രതി മുഹ്‌സിൻ എന്നയാളാണ്. ഇയാൾ വീട്ടമ്മയുമായി സമൂഹ മാധ്യമത്തിൽ പരിചയപ്പെടുകയായിരുന്നു. പരിചയത്തിന്റെ പേരിൽ പരാതിക്കാരിയുടെ വീട്ടിൽ സ്ഥിരമായി പോകുകയും വീട്ടമ്മയെ സിന്തറ്റിക് ലഹരിക്ക് അടിമയാക്കുകയും ചെയ്തു. പിന്നീട് റഷീദ് അടക്കമുള്ള സുഹൃത്തുക്കളുമായി എത്തി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.