പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 5 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ

judge hammer

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഞ്ച് വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് സി. സുരേഷ് കുമാറാണ് വിധി പറഞ്ഞത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നു മാസം അധിക തടവിനും ശിക്ഷ വിധിച്ചു.

കോടോം - ബേളൂർ സ്വദേശി കെ. അനിൽ കുമാറിനെ (48)യാണ് ശിക്ഷിച്ചത്. 2022 ഫെബ്രുവരി അഞ്ചിന് ഉച്ചക്കാണ് സംഭവം. പെൺകുട്ടി താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ച് കടന്ന് കുട്ടിയെ പിടിച്ചുവലിച്ച് പ്രതി താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്നാണ് കേസ്.
 

Share this story