സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

സഹോദരനെ കുത്തിക്കൊല്ലുകയും സഹോദര ഭാര്യയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒന്നര ലക്ഷം രൂപയും പിഴ. അട്ടപ്പാടി നെല്ലിപ്പതി സ്വദേശി ശിവനുണ്ണിയെയാണ് മണ്ണാർക്കാട് പട്ടിക ജാതി, പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷിച്ചത്

എട്ട് വർഷം മുമ്പ് 2016 ജൂലൈ 18നാണ് കേസിനാസ്പദമായ സംഭവം. തന്റെ സഹോദരനായ പ്രഭാകരനെ ശിവനുണ്ണി കുത്തിക്കൊല്ലുകയായിരുന്നു. കൽപ്പണിക്കാരനായ പ്രഭാകരൻ ജോലി കഴിഞ്ഞ് വരുന്നതിനിടെ ശിവനുണ്ണി കുത്തുകയായിരുന്നു

ശബ്ദം കേട്ട് ഓടിയെത്തിയ പ്രഭാകരന്റെ ഭാര്യ വിജയ ശിവനുണ്ണിയെ തടയാൻ ശ്രമിച്ചെങ്കിലും പ്രതി ഇവരെയും കുത്തി പരുക്കേൽപ്പിച്ചു. ഇവരുടെ അമ്മയും സഹോദിരയും സഹോദരിയുടെ നാല് വയസുകാരി മകളും നേരത്തെ വിഷം കഴിച്ച് മരിച്ചിരുന്നു. ഇതിന് കാരണം പ്രഭാകരനാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
 

Share this story