പത്തനംതിട്ടയിൽ വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന കേസ്; മുഖ്യപ്രതി പിടിയിൽ

Police

പത്തനംതിട്ട ഏനാദിമംഗലത്ത് വീട്ടിൽ കയറി വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. അക്രമി സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കേസിൽ പതിനഞ്ചോളം പ്രതികളുണ്ട്. ഇതിൽ 12 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്

ഏനാദിമംഗലം സ്വദേശി സുജാതാണ് കൊല്ലപ്പെട്ടത്. ഇവരുടെ മക്കളായ സൂര്യലാലിനെയും ചന്ദ്രലാലിനെയും ആക്രമിക്കാനായാണ് അക്രമി സംഗം എത്തിയത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിലെ വൈരാഗ്യമാണ് വീടാക്രമണത്തിന് കാരണം. സൂര്യലാലും ചന്ദ്രലാലും പട്ടിയെ ഉപയോഗിച്ച് മുളയങ്കോടുള്ളവരെ ആക്രമിച്ചിരുന്നു. ഇതിന്റെ തിരിച്ചടിയായാണ് ഇവർ വീട് ആക്രമിച്ചതും സുജാതയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതും. 

കാപ്പാ കേസ് പ്രതിയാണ് സൂര്യലാൽ. കഴിഞ്ഞ ദിവസം രാത്രിയാണ് പതിനഞ്ചംഗ സംഘം സൂര്യലാലിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയത്. സംഭവം നടക്കുമ്പോൾ സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
 

Share this story