ഗൃഹനാഥന്റെ ചെവി കഞ്ചാവ് മാഫിയ വെട്ടിയെടുത്ത കേസ്; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
Jun 9, 2023, 11:43 IST

പാറശ്ശാലയിൽ കഞ്ചാവ് മാഫിയ ഗൃഹനാഥന്റെ ചെവി വെട്ടിയെടുത്ത കേസിൽ രണ്ട് പേർ പിടിയിൽ. ആലമ്പാറ സ്വദേശികളായ അനീഷ്, അബിൻ എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതികളെ എറണാകുളത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. സംഘത്തലവൻ മിഥുനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു
പരശുവയ്ക്കൽ സ്വദേശി അജിയെയാണ് ലഹരിസംഘം ആക്രമിച്ചത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. അജിയുടെ വീട്ടിൽ കയറി നാലംഗ സംഘം മർദിക്കുകയും കയ്യിൽ കരുതിയ ആയുധമുപയോഗിച്ച് ചെവിക്ക് വെട്ടുകയുമായിരുന്നു. പിടിച്ചു മാറ്റാനെത്തിയ അജിയുടെ ഭാര്യ വിജിക്കും ഒമ്പത് വയസ്സുള്ള മകൾക്കും മർദനമേറ്റിരുന്നു.