ലൈബ്രേറിയന്മാരുടെ കൂട്ടായ്മ യും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു

കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ലൈബ്രേറിയന്മാരുടെ കൂട്ടായ്മ യും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. കൂട്ടായ്മ താലൂക്ക് ലൈബ്രറി കൌൺസിൽ സെക്രട്ടറി ബി. സുരേഷ്ബാബു ഉത്ഘാടനം ചെയ്തു. 

വിവിധ മേഖലകളിൽ അംഗീകാരം നേടിയവർക്ക് യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വിനോദ്കുമാർ, ഗിരീഷ് മാസ്റ്റർ എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജമീല കോവൂർ, സ്വപ്ന മണക്കടവ് എന്നിവർ സംസാരിച്ചു.ജില്ലാ ലൈബ്രറി കൌൺസിൽ സീനിയർ സുപ്രന്റ് ആയി വിരമിച്ച സി മനോജിന് യാത്രയയപ്പും നൽകി.

Share this story