മലപ്പുറം മുണ്ടുപറമ്പിൽ ദമ്പതികളെയും രണ്ട് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

sabeesh

മലപ്പുറം മുണ്ടുപറമ്പിൽ നാല് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റക്കാട്ടൂർ സ്വദേശി സബീഷ്, ഭാര്യ ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവർധൻ എന്നിവരാണ് മരിച്ചത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ തൂങ്ങിമരിച്ചതാണെന്നാണ് സംശയം. 

മരണത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ച് വ്യക്തതയില്ല. കോഴിക്കോട് സ്വദേശികളായ ഇവർ മുണ്ടുപറമ്പിൽ വാടക വീട്ടിലായിരുന്നു താമസം. സബീഷ് ധനകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ വൈകുന്നേരം മുതൽ ഇവരെ ഫോണിൽ വിളിച്ച് കിട്ടാത്തതിനാൽ ബന്ധുക്കളും അയൽവാസികളും വീട്ടിൽ അന്വേഷിച്ചെത്തുകയായിരുന്നു.
 

Share this story