അറബിക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടു; 24 മണിക്കൂറിൽ ന്യൂനമർദമാകും
Jun 5, 2023, 15:25 IST

തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാൻ സാധ്യത. വടക്ക് ദിശയിലേക്ക് നീങ്ങുന്ന ന്യൂനമർദം മധ്യകിഴക്കൻ അറബിക്കടലിന് സമീപമെത്തി തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനാണ് സാധ്യതതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നൽ, കാറ്റ് എന്നിവയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 7 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് ഇന്ന് മുതൽ ജൂൺ 7 വരെയും കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ജൂൺ 9 വരെയും മത്സ്യബന്ധനവും വിലക്കിയിട്ടുണ്ട്.