അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Dog

തിരുവനന്തപുരം അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ തെരുവ് നായ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

അഞ്ചുതെങ്ങ് മാമ്പള്ളിയിലായിരുന്നു സംഭവം. കഴുത്തിലും കൈയിലും ചുണ്ടിലുമെല്ലാം കടിയേറ്റ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷം അലഞ്ഞുതിരിഞ്ഞ് നടന്ന നായ അധികം വൈകാതെ ചത്തുവീഴുകയും ചെയ്തിരുന്നു.
 

Share this story