തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു
Jul 14, 2023, 08:25 IST

തിരുവനന്തപുരത്ത് നാലംഗ കുടുംബത്തെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ഇവരിൽ അച്ഛനും മകളും മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനി മുക്കിലാണ് സംഭവം. പുല്ലാനി മുക്ക് സ്വദേശി ശിവരാജൻ(56), മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. അമ്മയും മകനും ഗുരുതരാവസ്ഥയിലാണ്. ഇവർ തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രിയാണ് നാലംഗ കുടുംബം വിഷം കഴിച്ചത്. രാവിലെ മകൻ വീട്ടിൽ നിന്ന് പുറത്ത് വന്ന് വിഷം കഴിച്ച കാര്യം വെളിപ്പെടുത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും ശിവരാജനും അഭിരാമിയും മരിച്ചിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നുള്ള ആത്മഹത്യാശ്രമമെന്നാണ് സംശയം.