തെറ്റ് എല്ലാക്കാലവും മറച്ചുപിടിക്കാനാകില്ല, ഒരിക്കൽ പിടികൂടും; കെ വിദ്യക്കെതിരെ കെ കെ ശൈലജ

shailaja

വ്യാജ രേഖ ചമച്ച സംഭവത്തിൽ കെ വിദ്യക്കെതിരെ മുൻ മന്ത്രി കെ കെ ശൈലജ ടീച്ചർ. തെറ്റ് എല്ലാക്കാലവും മറച്ചുപിടിക്കാനാകില്ല. ഒരിക്കൽ പിടികൂടുമെന്ന ബോധ്യം വേണമെന്നും ശൈലജ ടീച്ചർ പറഞ്ഞു. ഇല്ലാത്ത ബിരുദങ്ങളോ കഴിവോ ഉണ്ടെന്ന് ധരിപ്പിക്കുന്ന രീതി ശരിയല്ല. അങ്ങനെ തെറ്റ് ചെയ്താൽ ഒരിക്കൽ പിടിക്കപ്പെടും. അത് എല്ലാക്കാലവും മറച്ചുവെക്കാൻ പറ്റില്ലെന്നും ശൈലജ ടീച്ചർ പറഞ്ഞു

വിദ്യ പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘം ഇന്ന് അട്ടപ്പാടി ഗവ. കോളജ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും. ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നവരിൽ നിന്നും അഗളി പോലീസ് വിവരങ്ങൾ ശേഖരിക്കും. മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.
 

Share this story