അഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിന് അധിക വാക്‌സിൻ നൽകിയ സംഭവം; നഴ്‌സിന് സസ്‌പെൻഷൻ

vaccine
അഞ്ച് ദിവസം പ്രായമായ കുഞ്ഞിന് നിർദേശിച്ചതിന് പുറമെ അധിക വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. പാലക്കാട് പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെയാണ് നടപടി. ആരോഗ്യവകുപ്പ് ഡയറക്ടറുടേതാണ് ഉത്തരവ്. പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ അഞ്ച് ദിവസം പ്രായമുള്ള ആൺകുഞ്ഞിനാണ് നഴ്‌സ് കുറിപ്പിൽ ഇല്ലാത്ത വാക്‌സിൻ നൽകിയത്. കടുത്ത പനിയെ തുടർന്ന് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ബിസിജി കുത്തിവെപ്പ് എടുക്കാനാണ് കുഞ്ഞിനെ എത്തിച്ചത്. എന്നാൽ നഴ്‌സ് അധികമായി മറ്റ് മൂന്ന് കുത്തിവെപ്പുകളും തുള്ളിമരുന്നും നൽകുകയായിരുന്നു.
 

Share this story