തേക്കടിയിൽ പ്രഭാത സവാരിക്കിറങ്ങിയ വനംവകുപ്പ് ജീവനക്കാരന് കാട്ടാനയുടെ ആക്രമണത്തിൽ പരുക്ക്
May 30, 2023, 11:22 IST

തേക്കടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് ജീവനക്കാരന് പരുക്ക്. തേക്കടി ഡിവിഷൻ ഓഫീസിലെ സീനിയർ ക്ലർക്കായ കട്ടപ്പന നരിയംപാറ സ്വദേശി റോബി വർഗീസിനാണ്(54) പരുക്കേറ്റത്. തേക്കടി ബോട്ട് ലാൻഡിംഗ് പരിസരത്ത് വെച്ചാണ് ആക്രമണമുണ്ടായത്. പ്രഭാത സവാരിക്കിറങ്ങിയ റോബി കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു.
ആനയെ കണ്ട് ഭയന്നോടിയ റോബി സമീപത്തുള്ള ട്രെഞ്ചിൽ വീണു. ഈ ട്രഞ്ചിലൂടെ തന്നെ കാട്ടാന കടന്നുപോകുന്നതിനിടെയാണ് നിലത്തുവീണ് കിടന്ന റോബിക്ക് ചവിടേറ്റത്. സംഭവത്തെ തുടർന്ന് തേക്കടിയിൽ പ്രഭാത സവാരിയും സൈക്കിൾ സവാരിയും നിരോധിച്ചു.