കേരളത്തിൽ പത്താം ക്ലാസ് ജയിച്ച കുട്ടികളിൽ നല്ലൊരു ശതമാനത്തിനും എഴുതാനും വായിക്കാനും അറിയില്ല; സജി ചെറിയാൻ

Saji Cheriyan
സജി ചെറിയാൻ

ആലപ്പുഴ: കേരളത്തിൽ പത്താം ക്ലാസ് ജയിച്ച കുട്ടികളിൽ നല്ലൊരു ശതമാനത്തിനും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴ സ്വകാര്യ സ്ഥാപനത്തിന്‍റെ ബിരുദദാന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് വാങ്ങാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഓള്‍ പാസാണ്. ആരെങ്കിലും തോറ്റുപോയാല്‍ അത് സര്‍ക്കാരിന്‍റെ പരാജയമായി ചിത്രീകരിക്കാനാണ് ശ്രമം. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ചു കൊടുക്കുന്നതാണ് നല്ലകാര്യം. അത് ശരിയല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും സജി ചെറിയാന്‍ പറഞ്ഞു.പ്രകൃതിയിൽ നിന്നും മാറിയുള്ള ജീവിനതമായതിനാൽ ഇപ്പോൾ കുട്ടികൾക്ക് പശുവിനേയും പോത്തിനേയും കണ്ടാൽ തിരിച്ചറിയാനാവാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

Share this story