ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ്

peerumedu
ഇടുക്കി പീരുമേട്ടിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. റസ്റ്റ് ഹൗസിനും ഐഎച്ച്ആർഡി സ്‌കൂളിനും ഇടയിൽ കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് ജനവാസമേഖലയിൽ ഇറങ്ങിയത്. പ്രദേശത്ത് കൃഷി വ്യാപകമായി കാട്ടാനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. ആനകളെ തുരത്താനായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
 

Share this story