മദ്യം നിർബന്ധിപ്പിച്ച് കുടിപ്പിച്ച ശേഷം ഹോം സ്‌റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Rape

ആഗ്രയിൽ ഹോം സ്‌റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരു സ്ത്രീയടക്കം അഞ്ച് പേർ അറസ്റ്റിൽ. 25 വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ച ശേഷമായിരുന്നു കൂട്ടബലാത്സംഗം. പ്രതികളുടെ പക്കൽ തന്റെ അശ്ലീല വീഡിയോ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് പോലീസിനോട് യുവതി പറഞ്ഞു

യുവതിയെ ഉപദ്രവിക്കുന്നതിന്റെയും യുവതി സഹായത്തിനായി നിലവിളിക്കുന്നതിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികൾക്കെതിരെ ബലാത്സംഗ കുറ്റത്തിന് പുറമെ വധശ്രമത്തിനും കേസെടുത്തതായി പോലീസ് അറിയിച്ചു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോം സ്‌റ്റേ സീൽ ചെയ്തു. പ്രതികളെല്ലാവരും ആഗ്ര സ്വദേശികളാണ്.
 

Share this story