ഹരിപാട് പ്രഭാത നടത്തത്തിന് പോയ വീട്ടമ്മയെ ഓടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

police line
ആലപ്പുഴ ഹരിപ്പാട് പ്രഭാത നടത്തത്തിന് പോയ വീട്ടമ്മയെ ഓടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപാട് വെട്ടുവേനി സജീവ് ഭവനത്തിൽ തങ്കമണിയാണ്(63) മരിച്ചത്. പ്രഭാത നടത്തത്തിന് പോയതായിരുന്നു തങ്കമണി. ഇവരെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം ഓടയിൽ കണ്ടത്. മൃതദേഹത്തിന് മുകളിൽ ഓടയുടെ സൈഡ് ഭിത്തി ഇടിഞ്ഞുവീണ നിലയിലായിരുന്നു.
 

Share this story