വയനാട്ടിൽ രണ്ട് ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

വയനാട്ടിൽ രണ്ട് ദിവസം മുമ്പ് കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊഴുതന ഇടിയംവയൽ സ്വദേശി മീനയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മീനയുടെ ഭർത്താവ് ശങ്കരനെയും കാണാതായി. മീനയുടെ മരണത്തിൽ ദുരൂഹത വന്നതോടെ ശങ്കരനായി പോലീസ് അന്വേഷണം ആരംഭിച്ചു

ഇടിയംവയൽ സ്വദേശി മീനയെ വെള്ളിയാഴ്ച ഉച്ചയോടെയാണ് കാണാതായത്. ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മകൻ അടുത്തുള്ള കിണറ്റിൽ വെള്ളം കോരാൻ പോയപ്പോഴാണ് മീനയുടെ മൃതദേഹം കണ്ടത്. ഇതോടെ പോലീസിൽ വിവരം അറിയിച്ചു

മീന മരിച്ചെന്ന വിവരം അറിഞ്ഞതിന് പിന്നാലെയാണ് ഭർത്താവ് ശങ്കരനെ കാണാതായത്. സ്ഥിരം മദ്യപാനിയായ ശങ്കരനും മീനയും തമ്മിൽ വഴക്ക് പതിവാണ്.
 

Share this story