നീണ്ടകരയിൽ കെഎസ്ആർടിസി ബസ് മിനി ലോറിയിലും തടി ലോറിയിലും ഇടിച്ചു; അഞ്ച് പേർക്ക് പരുക്ക്
Aug 19, 2023, 12:20 IST

നീണ്ടകര പരിമണത്ത് കെഎസ്ആർടിസി വോൾവോ ബസും തടി കയറ്റി വന്ന ലോറിയും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. മിനിലോറിയിലുണ്ടായിരുന്ന മൂന്ന് പേർക്കും ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരനുമാണ് പരുക്കേറ്റത്. ഇവരെ വവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസ് മിനി ലോറിയിൽ തട്ടിയ ശേഷം എതിരെ വന്ന തടി ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ബസിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. മിനി ലോറിയുടെ ഇടിയുടെ ആഘാതത്തിൽ താഴ്ചയിലേക്ക് മറിഞ്ഞു.