കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
Jun 7, 2023, 14:53 IST

ടകോഴിക്കോട് കുന്ദമംഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേൽ വിൽസന്റെ മകൻ ആനന്ദ് വിൽസൺ(25) ആണ് മരിച്ചത്. കുന്ദമംഗലം പാലക്കൽ മാളിന് സമീപത്താണ് അപകടമുണ്ടായത്
കാരന്തൂർ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്നു ടോറസ് ലോറി. ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനെ തുടർന്ന് യുവാവ് ടോറസിന്റെ അടിയിൽ അകപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആനന്ദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല.