കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി

jinto
കണ്ണൂരിൽ ലോറി ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തി. പൂളക്കുറ്റ് സ്വദേശി വി ഡി ജിന്റോയാണ്(39) കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് സൂചന. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ജിന്റോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായി എത്തിയതായിരുന്നു ജിന്റോ
 

Share this story