താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കസ്റ്റഡിയിൽ

Police

താമരശ്ശേരിയിൽ ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോയ സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആളെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രിയാണ് പരപ്പൻപൊയിലിൽ കാറിലെത്തിയ ഒരു സംഘം മാമ്പറ്റക്കുന്ന് മുഹമ്മദ് ഷാഫി, ഭാര്യ സനിയ എന്നിവരെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയത്

മൂന്നോ നാലോ പേരടങ്ങിയ സംഘമാണ് വീട്ടിലേക്ക് അതിക്രമിച്ച് കയറി ദമ്പതികളെ തട്ടിക്കൊണ്ടുപോയത്. സനിയയെ കുറച്ചുദൂരം പിന്നിട്ട ശേഷം വഴിയിൽ ഇറക്കിവിട്ടതിന് പിന്നാലെ ഷാഫിയെയും കൊണ്ട് സംഘം കടന്നുകളഞ്ഞു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് സംശയിക്കുന്നു.
 

Share this story