പുത്തരിക്കണ്ടം മൈതാനത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി
Tue, 31 Jan 2023

പുത്തരിക്കണ്ടം മൈതാനത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കരിമഠം സ്വദേശി അൽഫീറാണ്(40) മരിച്ചത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് അൽഫീർ. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.