ട്രെയിനിൽ ടിടിഐക്ക് നേരെ കത്തി വീശീ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ; അക്രമിയെ യാത്രക്കാർ കീഴടക്കി
Aug 20, 2023, 15:03 IST

ടിടിഐക്ക് നേരെ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളുടെ ആക്രമണം. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിൽ വടകരക്ക് സമീപത്ത് വെച്ചാണ് ആക്രമണമുണ്ടായത്. മദ്യലഹരിയിൽ യാത്രക്കാരൻ ടിടിഐക്ക് നേരെ കത്തി വീശുകയായിരുന്നു. അക്രമിയെ യാത്രക്കാർ കീഴടക്കി. പരുക്കേറ്റ ടിടിഐ റിഷി ശശീന്ദ്രനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇന്നലെ വനിതാ ഡെപ്യൂട്ടി ടിടിഐക്ക് നേരെയും ആക്രമണം നടന്നിരുന്നു. വടകരക്കും കൊയിലാണ്ടിക്കും ഇടയിൽ വെച്ച് മംഗളൂരു-ചെന്നൈ എഗ്മോർ എക്‌സ്പ്രസിൽ വെച്ചാണ് ഡെപ്യുട്ടി ടിടിഐ ആർ രജിതയെ യാത്രക്കാരൻ മർദിച്ചത്. സംഭവത്തിൽ വടകര നട്ട് സ്ട്രീറ്റ് താഴെ ഹൗസിൽ രൈരുവിനെ(74) റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.