റെയ്ഡിൽ കണ്ടെത്തിയത് വൻ ക്രമക്കേട്; 13 യൂട്യൂബർമാർക്കെതിരെ നടപടിയുമായി ആദായ നികുതി വകുപ്പ്
Jun 23, 2023, 11:46 IST

റെയ്ഡിന് പിന്നാലെ സംസ്ഥാനത്തെ 13 യൂട്യൂബർമാർക്കെതിരെ നടപടിയെടുത്ത് ആദായ നികുതി വകുപ്പ്. വീഴ്ച വരുത്തിയ നികുതിപ്പണം എത്രയും വേഗം തിരികെ അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. നികുതി അടയ്ക്കുന്നതിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 13 യൂട്യൂബർമാരുടെ വീട്ടിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്
എൻ ആർ ബി, അർജു, ജയരാജ് ജി നാഥ്, കാസ്‌ട്രോ, റെയിസ്റ്റർ തുടങ്ങിയവരുടെ വീടുകളിലും ഓഫീസുകളിലുമായിരുന്നു റെയ്ഡ്. ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, കാസർകോട്, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് റയെ്ഡ് നടന്നത്.