പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; കൊച്ചിയിൽ 66കാരൻ അറസ്റ്റിൽ

66
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 66 കാരൻ അറസ്റ്റിൽ. എറണാകുളം കളമശ്ശേരി സ്വദേശി സുധാകരനാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ സുധാകരൻ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. കുട്ടി വീട്ടുകാരോട് വിവരം പറയുകയും ഇവർ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു.
 

Share this story