തൃശൂര്‍ സ്വദേശിനി ദുബായില്‍ ഷോക്കേറ്റ് മരിച്ചു

Dead

തൃശൂര്‍ സ്വദേശിനി ദുബായില്‍ ഷോക്കേറ്റ് മരിച്ചു. അയ്യന്തോള്‍ സ്വദേശിനി നീതു ഗണേഷ് (35) ആണ് അല്‍ തവാറില്‍ മരിച്ചത്. വീട്ടിലെ കുളിമുറിയില്‍വെച്ചാണ് വ്യാഴാഴ്ച രാത്രി ഷോക്കേറ്റത്. കുളിമുറിയിലെ വെള്ളത്തില്‍നിന്നും ഷോക്കേറ്റതായാണ് വിവരം

കൊല്ലം മേടയില്‍മുക്ക് സ്വദേശി ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യയാണ്. ഇരുവരും ദുബായില്‍ എന്‍ജിനീയര്‍മാരാണ്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നിവിഷ് കൃഷ്ണ (5) ആണ് മകന്‍. പരേതനായ ഗണേഷിന്റെയും യമുനയുടെയും മകളാണ്.

Share this story