അരുവിക്കരയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Aug 27, 2023, 12:25 IST

തിരുവനന്തപുരം അരുവിക്കരയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൂളിലവിൻമൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മയാണ്(32) മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് യുവതി തൂങ്ങിമരിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ സ്വദേശിനിയായ രേഷ്മ ജൂൺ 12നാണ് അക്ഷയ്‌നെ വിവാഹം ചെയ്തത്.