കൊട്ടാരക്കരയിൽ ഇതര സംസ്ഥാന തൊഴിലാളിയെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി

kottarakkara
കൊട്ടാരക്കരയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്ക അർബൻ ബാങ്കിന് സമീപമാണ് ഇതര സംസ്ഥാന തൊഴിലാളിയായ അഭയ ബറോയെ(30) മരിച്ച നിലയിൽ കണ്ടത്. ഒഡീഷ സ്വദേശിയാണ് ഇയാൾ. തലയിൽ നിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

Share this story