കോഴിക്കോട് സ്വദേശിയായ നഴ്‌സിംഗ് വിദ്യാർഥിനിയെ ചെന്നൈയിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി
Aug 18, 2023, 10:55 IST

നഴ്‌സിംഗ് വിദ്യാർഥിനിയെ ചെന്നൈയിലെ കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി സ്വദേശി ദേവി കൃഷ്ണയാണ് മരിച്ചത്. ചെങ്കൽപ്പേട്ട കർപകവിനായക കോളജിലെ രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർഥിനിയായിരുന്നു. ഇന്നലെയാണ് തൂങ്ങിമരിച്ച നിലയിൽ ദേവി കൃഷ്ണയെ കണ്ടെത്തിയത്. മൃതദേഹം ഇന്ന് രാവിലെയോടെ വീട്ടിലെത്തിച്ചു. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നൽകിയിട്ടുണ്ട്.