പലിശക്കാരുടെ ഭീഷണിയെ തുടർന്ന് പാലക്കാട് ഗൃഹനാഥൻ ജീവനൊടുക്കിയ നിലയിൽ

suicide

നാഥൻപാലക്കാട് കല്ലേപ്പുള്ളിയിൽ ഗൃഹനാഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കല്ലേപ്പുള്ളി സ്വദേശി സി കെ സുരേന്ദ്രനാഥാണ് മരിച്ചത്. പലിശക്കാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി സുരേന്ദ്രനാഥിന്റെ ഭാര്യ പറഞ്ഞു. പത്ത് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യത സുരേന്ദ്രനാഥിനുണ്ടായിരുന്നു

രാത്രിയിലടക്കം നിരന്തരം പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് സുരേന്ദ്രനാഥിന്റെ ഭാര്യ അംബിക പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പലിശ മാഫിയ സംഘങ്ങളുടെ കേന്ദ്രമാണ് കല്ലേപ്പുള്ളി.
 

Share this story