പാർട്ടി പ്രവർത്തകയോട് ഫോണിൽ അശ്ലീലം പറഞ്ഞു; ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി
Jun 22, 2023, 10:47 IST

പാർട്ടി പ്രവർത്തകയോട് ഫോണിൽ അശ്ലീലം പറയുകയും സന്ദേശം അയക്കുകയും ചെയ്‌തെന്ന പരാതിയിൽ സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി. കാസർകോട് കോടോം ലോക്കൽ സെക്രട്ടറി കെ വി കേളുവിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. സിഐടിയു നേതാവ് ടി ബാബുവിനാണ് ലോക്കൽ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്.