പ്രതിയിൽ നിന്നും 60,000 രൂപയുടെ പേന അടിച്ചുമാറ്റി; സിഐക്കെതിരെ വകുപ്പ്തല നടപടിക്ക് ശുപാർശ
Aug 17, 2023, 11:58 IST

പ്രതിയിൽ നിന്ന് വിലപിടിപ്പുള്ള പേന പോലീസ് അടിച്ചുമാറ്റിയെന്ന് ആക്ഷേപം. തൃത്താല സിഐക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകി. തൃത്താല എസ് എച്ച് ഒ വിജയകുമാരനെതിരെയാണ് വകുപ്പുതല നടപടിക്ക് ശുപാർശ നൽകിയത്.
കഴിഞ്ഞ ജൂണിൽ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്ന് 60,000 രൂപയുടെ പേന കൈക്കലാക്കിയെന്നാണ് പരാതി. കസ്റ്റഡിയിലെടുത്തപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി വാങ്ങിയ പേന ജിഡിയിൽ എൻട്രി ചെയ്യുകയോ തിരിച്ചു നൽകുകയോ ചെയ്തില്ല. പ്രതിയായ ഫൈസൽ നൽകിയ പരാതിയിലാണ് സിഐക്കെതിരെ നടപടി വരുന്നത്.