ട്രെയിനിൽ തീപിടിത്തമുണ്ടായതിന് മീറ്ററുകൾ അകലെ പെട്രോളിയം സംഭരണ കേന്ദ്രം; ഒഴിവായത് വൻ ദുരന്തം

kannur

കണ്ണൂർ ട്രെയിനിന് തീപിടിച്ച സംഭവത്തിൽ ഒഴിവായത് വൻ ദുരന്തം. ട്രെയിനിന് സമീപത്ത് നിന്നും മീറ്ററുകൾ മാത്രം അകലെയാണ് ഭാരത് പെട്രോളിയം സംഭരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഫയർഫോഴ്സ് യൂണിറ്റുകളെത്തി വേഗത്തിൽ തീയണച്ചതോടെയാണ് വൻ അപകടം ഒഴിവായത്. തീപിടിച്ച ട്രെയിൻ നിർത്തിയിട്ടിരുന്ന പാളത്തിന്റെ നേരെ എതിർവശത്താണ് പെട്രോളിയം സംഭരണ കേന്ദ്രമെന്നത് അപകടസാധ്യതയുടെ ഗൗരവം വർധിപ്പിക്കുന്നു.

സംഭവത്തിന്റെ പ്രാഥമിക വിവരങ്ങൾ എൻഐഎ സംഘം ശേഖരിച്ചു. കേന്ദ്ര ഐബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ട്രെയിനിന് തീപിടിച്ച സംഭവത്തിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ പറഞ്ഞു.

എലത്തൂരിൽ ആക്രമണമുണ്ടായ അതേ ട്രെയിനിനാണ് ഇന്ന് പുലർച്ചെ തീപിടിച്ചത്. ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചു. തീവച്ചതെന്ന നിഗമനത്തിൽ തന്നെയാണ് ആർപിഎഫ്. ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് വിശദമായ പരിശോധന നടത്തുകയാണ്.

Share this story