മദ്യപിച്ച് വീട്ടിൽ അതിക്രമിച്ച് കയറിയ പോലീസുകാരനെ മർദിച്ചു; തിരുവനന്തപുരത്ത് മൂന്ന് പേർ അറസ്റ്റിൽ
Jun 16, 2023, 14:48 IST

തിരുവനന്തപുരം നഗരത്തിൽ പോലീസുദ്യോഗസ്ഥനെ മർദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. സിപിഎം ബ്രാഞ്ച് സെക്രട്ടറി സെൽവരാജ്, സെൽവരാജിന്റെ സഹോദരൻ സുന്ദരൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആർ ബിജുവിനാണ് മർദനമേറ്റത്. ബേക്കറി ജംഗ്ഷനിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്.
ജോലിക്ക് ഹാജരാകാതിരുന്നതിന് വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് ബിജു. ഇന്ന് രാവിലെ മദ്യപിച്ച് ബിജു സെൽവരാജിന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. പിന്നാലെയാണ് സെൽവരാജും സുന്ദരനും അഖിലും ചേർന്ന് ബിജുവിനെ മർദിച്ചത്. മർദിച്ചതിന് മൂന്ന് പേർക്കെതിരെയും പോലീസ് കേസെടുത്തു. വീടിനുള്ളിൽ അതിക്രമിച്ച് കടന്നതിന് ബിജുവിനെതിരെയും കേസെടുത്തിട്ടുണ്ട്.