അങ്കമാലിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ഗുരുതര പരുക്ക്
Nov 11, 2023, 11:36 IST

അങ്കമാലിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. പുളിയനം റൂട്ടിൽ പുളിയനം ജ്ംഗ്ഷന് മുമ്പ് കുരിശും തൊട്ടിക്കു സമീപമായിരുന്നു അപകടം നടന്നത്. അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. കോടിശേരി സ്വദേശി ഡേവിസിനാണ് പരിക്ക് പറ്റിയത്. ഇയാളെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഉടൻ തന്നെ സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റി. ബസിലുണ്ടായിരുന്ന ആർക്കും പരിക്കില്ല.