കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിച്ച് കൊലപ്പെടുത്തി
Jun 19, 2023, 11:14 IST

കോട്ടയത്ത് സെക്യൂരിറ്റി ജീവനക്കാരനെ ഇതര സംസ്ഥാന തൊഴിലാളി തലയ്ക്കടിച്ചു കൊന്നു. ളാകാട്ടൂർ സ്വദേശി ജോസ്(55) ആണ് കൊല്ലപ്പെട്ടത്. കോട്ടയം പൂവൻതുരുത്തിയിലാണ് സംഭവം. കൃത്യത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
പൂവൻതുരുത്തിയിലെ റബർ ഫാക്ടറിയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം. മരക്കഷ്ണം കൊണ്ടാണ് പ്രതി ജോസിനെ തലയ്ക്കടിച്ച് കൊന്നത്. പ്രതിയുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല