ഏക സിവിൽ കോഡ് എല്ലാ വിഭാഗങ്ങളെയും ബാധിക്കും; എതിർക്കുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്

civil

ഏക സിവിൽ കോഡ് എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്. ഏക സിവിൽ കോഡിനെ എല്ലാ വിധത്തിലും എതിർക്കുമെന്നും ബോർഡ് വ്യക്തമാക്കി. വിഷയത്തിൽ നിയമ കമ്മീഷന് മുന്നിൽ ശക്തമയ എതിർപ്പറിയിക്കും.

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിന് പിന്നാലെ മുസ്ലീം വ്യക്തിനിയമ ബോർഡ് അടിയന്തര യോഗം ചേരുകയായിരുന്നു. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്നും ഭരണഘടനയും തുല്യനീതിയാണ് ആവശ്യപ്പെടുന്നതെന്നായിരുന്നു മോദി പറഞ്ഞത്. സുപ്രീംകോടതിയും ഏക സിവിൽ കോഡ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും മോദി വ്യക്തമാക്കിയിരുന്നു

Share this story