തൃശ്ശൂർ അരിമ്പൂരിൽ വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

mungi maranam
തൃശ്ശൂർ അരിമ്പൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാല് വയസ്സുകാരൻ മുങ്ങിമരിച്ചു. മനക്കൊടി ഏലോത്ത് റോഡിൽ ശങ്കരയ്ക്കൽ പ്രതീഷ്, മായ ദമ്പതികളുടെ മകൻ അക്ഷയ് ആണ് മരിച്ചത്. ഇന്നുച്ചയ്ക്കായിരുന്നു സംഭവം. സുഹൃത്തുക്കളുമൊത്ത് പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. അക്ഷയ് മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

Share this story