തൃശ്ശൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ സൈക്കിളിൽ നിന്നും വീണ് വിദ്യാർഥിക്ക് പരുക്ക്

dog
തൃശ്ശൂരിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ സൈക്കിളിൽ നിന്നും വീണ് വിദ്യാർഥിക്ക് പരുക്ക്. ചിയ്യാറത്തെ ജെറി യാസിന്റെ മകൾ എൻ ഫിനോവിനാണ്(16) പരുക്കേറ്റത്. സൈക്കിളിൽ നിന്നുള്ള വീഴ്ചയിൽ മൂന്ന് പല്ലുകൾ ഒടിഞ്ഞു. മുഖത്ത് പരുക്കേറ്റു. ട്യൂഷൻ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളിൽ വരുമ്പോഴാണ് തെരുവ് നായ ആക്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സൈക്കിൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുവീണു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
 

Share this story