വയനാട്ടിൽ വിനോദയാത്രക്കിടെ പുഴയിൽ അകപ്പെട്ട് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
Jun 6, 2023, 11:35 IST

വയനാട്ടിൽ വിനോദയാത്രക്കിടെ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ തെന്നി വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഇരിക്കാലക്കുട തുറവൻകുന്ന് ചുങ്കത്ത് വീട്ടിൽ ഡോൺ ഡ്രേഷ്യസാണ്(15) മരിച്ചത്. മെയ് 31ന് വയനാട് ചൂരമല കാട്ടപ്പാടി പുഴയിൽ വെച്ചാണ് അപകടമുണ്ടായത്
കുളിക്കാനിറങ്ങിയപ്പോൾ കാൽ തെന്നി കൂഴിയിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് ഡോണിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചത്. ചികിത്സക്കിടെ കഴിഞ്ഞ ദിവസം രാത്രി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഡോണിന്റെ സഹോദരൻ അലൻ ക്രിസ്‌റ്റോ കഴിഞ്ഞ വർഷം കരുവന്നൂർ പുഴയിൽ മുങ്ങിമരിച്ചിരുന്നു.