തൃശ്ശൂരിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടാങ്കർ ലോറിയിടിച്ച് ഒരു മരണം
Tue, 23 May 2023

തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഗ്യാസ് ടാങ്കർ ഇടിച്ച് ഒരാൾ മരിച്ചു. ചരക്ക് ലോറി ഡ്രൈവറായ കർണാടക സ്വദേശിയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ ഗ്യാസ് ടാങ്കർ ലോറിയുടെ ഡ്രൈവർ പാലക്കാട് സ്വദേശി രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്പമംഗലം പനമ്പിക്കുന്നിൽ വച്ച് ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്.