കോഴിക്കോട് നന്മണ്ടയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണ് അധ്യാപകൻ മരിച്ചു
Jun 2, 2023, 12:24 IST

കോഴിക്കോട് നന്മണ്ടയിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അധ്യാപകൻ മരിച്ചു. ഉള്ള്യേരി എയുപി സ്‌കൂൾ അധ്യാപകനും മടവൂർ പുതുക്കുടി സ്വദേശിയുമായ മുഹമ്മദ് ഷരീഫാണ്(38) മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോകുന്നതിനിടെ നന്മണ്ട അമ്പലപ്പൊയിലിൽ വെച്ചാണ് അപകടമുണ്ടായത്.