പല്ല് വേദനക്ക് ശസ്ത്രക്രിയ നടത്തി, മൂന്നര വയസ്സുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ
Nov 7, 2023, 15:16 IST

കുന്നംകുളം മലങ്കര ആശുപത്രിയിൽ മൂന്നര വയസ്സുകാരൻ മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നെന്ന് ആരോപണം. മുണ്ടൂർ സ്വദേശി ആരോൺ ആണ് മരിച്ചത്. പല്ല് വേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോയി
11.30ഓടെ കുട്ടിയെ കാണണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അനുവദിച്ചില്ലെന്ന് പരാതിയുണ്ട്. പിന്നീട് കുട്ടി മരിച്ചതായി അറിയിക്കുകയായിരുന്നു. ചികിത്സയിൽ പിഴവുണ്ടായിട്ടില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.