വയനാട് കണിയാമ്പറ്റയിൽ പനി ബാധിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു
Jun 30, 2023, 14:43 IST

വയനാട്ടിൽ പനി ബാധിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു. കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകൻ ലിഭിജിത്താണ് മരിച്ചത്. ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ആരോഗ്യസ്ഥിതി രൂക്ഷമായതോടെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് ദിവസം മുമ്പും വയനാട്ടിൽ പനി ബാധിച്ച് നാല് വയസ്സുകാരി മരിച്ചിരുന്നു. തൃശ്ശിലേരി സ്വദേശികളായ അശോഖൻ-അഖില ദമ്പതികളുടെ മകൾ അഖിലയാണ് മരിച്ചത്.