മണ്ണാർക്കാട് തത്തേങ്ങലത്ത് ഇറങ്ങിയത് പുലി; സ്ഥിരീകരിച്ച് വനംവകുപ്പ്
Tue, 31 Jan 2023

മണ്ണാർക്കാട് തത്തേങ്ങലത്ത് ഇറങ്ങിയത് പുലി തന്നെയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. വനമേഖലയോട് ചേർന്ന ജനവാസ മേഖലയിൽ ഇന്നലെ ഇറങ്ങിയ പുലി വളർത്തു നായയെ കടിച്ചു കൊന്നിരുന്നു. പുളിഞ്ചോട് ലേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്തുനായയെയാണ് പുലി ഇന്നലെ ആക്രമിച്ചത്. നായയുടെ കഴുത്തിൽ കടിയേറ്റ പാടുകളുണ്ടായിരുന്നു
രണ്ടാഴ്ച മുമ്പ് പുലിയെയും രണ്ട് പുലിക്കുഞ്ഞുങ്ങളെയും കണ്ട സ്ഥലത്തിന് സമീപ പ്രദേശത്താണ് വീണ്ടും പുലിയുടെ സാന്നിധ്യമുണ്ടായിരിക്കുന്നത്. ഈ മേഖലയിൽ നേരത്തെയും പുലി വളർത്തുമൃഗങ്ങളെ ആക്രമിച്ചിട്ടുണ്ട്.