ഇടുക്കി അടിമാലിയിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു
Jun 4, 2023, 15:40 IST

ഇടുക്കി അടിമാലിയിൽ ആശുപതിയിൽ പോകുന്ന വഴി ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. മാമലക്കണ്ടം ഇളമ്പളാശ്ശേരി ആദിവാസി കുടിയിലെ മാളുവാണ് ആംബുലൻസിൽ പ്രസവിച്ചത്. ഇന്ന് രാവിലെ പ്രസവ വേദന ഉണ്ടായ യുവതിയെ ആശുപത്രിയിൽ കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞില്ല. ആദിവാസി കുടിയിൽ നിന്ന് ഏറ്റവും അടുത്തുള്ള അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് 30 കിലോമീറ്ററിലധികം ദൂരമുണ്ട്. ആദിവാസി കുടിയിൽ നിന്ന് പാതിവഴി വരെ എത്തിച്ചത് ജീപ്പിലായിരുന്നു.
പിന്നീട് വഴിയിൽ നിന്ന് ആംബുലൻസ് ലഭിച്ചു. എന്നാൽ, ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുവതി പ്രസവിക്കുകയായിരുന്നു. ആംബുലൻസിൽ യുവതിയുടെ ഭർത്താവും ആംബുലസ് ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. ആംബുലൻസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചത്.