അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Jun 15, 2023, 10:36 IST

അട്ടപ്പാടി ഷോളയൂർ ഊരിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മണികണ്ഠൻ(26) എന്ന യുവാവാണ് മരിച്ചത്. ഷോളയൂർ ഊരിന്റെ ഉള്ളിലാണ് സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തിലാണ് യുവാവ് മരിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.